പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 10, 2021

പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ

കോട്ടയം: പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേർ പ്രഭാതഭക്ഷണം കഴിച്ചാൽ 500 രൂപ സ്ഥാനാർഥിയുടെ ചെലവിലേക്ക് കയറിക്കൂടും. ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകൻ പിടികൂടിയാൽ സ്ഥാനാർഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കിൽകേറും.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കൂടുകയാണ്. ചെലവുകൾക്ക് നിശ്ചിതമായൊരു കണക്കുപട്ടികയുണ്ട്. അതിനുള്ളിൽ ചെലവ് പരിമിതപ്പെടുത്തണം. കൂടുതൽ ചെലവ് വന്നാൽ പിടിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കുന്ന സ്‌ക്വാഡുകൾ നടത്തുന്ന പരിശോധനയിലും കണക്കെടുപ്പിലും ഈ നിരക്കിലാവും ചെലവ് കണക്കാക്കുക.നീക്കം ചെയ്യാനും ചെലവ്അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് എടുത്തുമാറ്റിയാലും ചെലവ് സ്ഥാനാർഥിയുടെ കണക്കിൽപ്പെടുത്തും. പോസ്റ്റർ ഒന്നിന് 10 രൂപ, ബോർഡ് ഒന്നിന് 30 രൂപ, തോരണം മീറ്ററിന് മൂന്നുരൂപ, ചുവരെഴുത്ത് സ്‌ക്വയർഫീറ്റിന് എട്ടുരൂപ എന്നിങ്ങനെയാണ് നീക്കംചെയ്യൽ ചെലവ്. സ്ഥാനാർഥിയിൽ നിന്നോ പാർട്ടിയിൽ നിന്നോ ആകും ഈടാക്കുക.ചെലവ് പട്ടിക ഇങ്ങനെപ്രഭാതഭക്ഷണം (ആളൊന്നിന്)- 50 രൂപഊണ്- 70 രൂപപ്രചാരണത്തിനുള്ള പാട്ട് റെക്കോഡിങ് പരമാവധി- 7000 രൂപ500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം- 5000 രൂപടാക്‌സി ദിവസവാടക- 1500 രൂപബാൻഡ് സെറ്റ് ടീം- 3000 രൂപബസ് നിരക്ക് (50 കിലോ മീറ്റർ വരെ)- 4000 രൂപബസ് ഒരുദിവത്തേക്ക്- 8000 രൂപകസേരവാടക ഒന്നിന്- 5 രൂപഡ്രൈവർ ശമ്പളം- 700 രൂപതുണി ബാനർ (ചതുരശ്രയടി)- 50 രൂപകൊടി- 12 രൂപചുവരെഴുത്ത് ചതുരശ്രയടി- 12 രൂപഎസ്.എം.എസ്.- രണ്ടുപൈസമുത്തുക്കുട- 50 രൂപനെറ്റിപ്പട്ടം- 2000 രൂപചിഹ്നം പതിച്ച ടീഷർട്ട്- 100 രൂപകടലാസ് തൊപ്പി- 5 രൂപതുണിത്തൊപ്പി- 30 രൂപനോട്ടീസ് (എ4) 1000 എണ്ണം- 500 രൂപനോട്ടീസ് കളർ-1500 രൂപപോസ്റ്റർ 1000 എണ്ണം ഡമ്മി- 2000 രൂപതുണി കട്ടൗട്ട് (ചതുരശ്രയടി)- 20 രൂപതടി കട്ടൗട്ട് (ചതുരശ്രയടി)- 100 രൂപഡ്രോൺ ക്യാമറ- മണിക്കൂറിന് 3000 രൂപഡ്രോൺ ദിവസവാടക- 8000 രൂപഇലക്ഷൻ കമ്മിറ്റി ബൂത്ത്- 300 രൂപഇലക്ഷൻ കിയോസ്‌ക്- 3850 രൂപപെഡസ്ട്രിയൽ ഫാൻ ദിവസവാടക- 50 രൂപലൗഡ്‌സ്പീക്കർ, ആംപ്ലിഫയർ ദിവസവാടക- 2750 രൂപഎൽ.ഇ.ഡി. ടി.വി. ഡിസ്‌പ്ലേ ദിവസച്ചെലവ്- 1000 രൂപവെബ്‌സൈറ്റ്- 3000 രൂപ


from mathrubhumi.latestnews.rssfeed https://ift.tt/3vgk1Gg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages