ബി.ജെ.പി. പ്രചാരണത്തിന് ശക്തിപകരാൻ അയൽസംസ്ഥാന നേതാക്കൾ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 10, 2021

ബി.ജെ.പി. പ്രചാരണത്തിന് ശക്തിപകരാൻ അയൽസംസ്ഥാന നേതാക്കൾ

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി. പ്രചാരണത്തിന് ശക്തിപകരാൻ അയൽസംസ്ഥാനങ്ങളിൽനിന്ന് നേതാക്കളുടെ വൻപട. ബി.ജെ.പി. മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലെല്ലാം സംഘടനാ ചുമതലയിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഒാരോ നേതാക്കളുണ്ട്. കൂടുതലും കർണാടകത്തിൽനിന്നുള്ളവരാണ്.തെക്കൻകേരളത്തിലെ പല മണ്ഡലങ്ങളിലും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മണ്ഡലങ്ങളിൽ ക്യാമ്പുചെയ്താണ് പ്രവർത്തനം. മുൻ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാൻ കർണാടകത്തിൽനിന്നും മറ്റും പ്രമുഖനേതാക്കൾ എത്തിയിരുന്നെങ്കിലും എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ എത്തുന്നത് ആദ്യം.പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കൊപ്പമാണ് ഇവർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. താഴെത്തട്ടിൽവരെയുള്ള പാർട്ടി പ്രവർത്തകരുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രചാരണസംവിധാനം സജീവമാക്കുകയാണ് ഇവരുടെ ചുമതല.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ നേതാക്കളേയാണ് ഈ ചുമതലയിൽ നിയോഗിച്ചിരിക്കുന്നത്. പാർട്ടിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ പഴുതടച്ചുള്ള പ്രവർത്തനമാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നത്. പ്രചാരണത്തിൽ ആർ.എസ്.എസിന്റെ സജീവ പിന്തുണയുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3qwBPJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages