ന്യൂഡൽഹി: കേരളത്തിലെ യു.ഡു.എഫ്സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് സമതി ഇന്നലെ വൈകുന്നേരം യോഗം ചേരുകയും എംപിമാരെ പ്രത്യേകമായി കേൾക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ സ്ഥാനാർഥി നിർണയത്തിൽ കടുംപിടുത്തവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. കെ. ബാബുവിനും കെ.സി. ജോസഫിനും വേണ്ടിയാണ് ഉമ്മൻ ചാണ്ടി ശക്തമായി രംഗത്ത് വന്നത്. ഇരുവരേയും മത്സരിപ്പിക്കണമെന്നും ഒഴിവാക്കാൻ പാടില്ലെന്നുമുള്ള കർശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ എന്നുമുള്ള നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിക്കുന്നത്. കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി സീറ്റൽ പരിഗണിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ വിട്ടുവീഴ്ചയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയിൽ റോബിൻ പീറ്ററെ മത്സരിപ്പിക്കണമെന്ന് അടൂർ പ്രകാശും ആവശ്യപ്പെട്ടു. ഇതിനിടയിൽ ഷാഫി പറമ്പിൽ ഒരുപക്ഷേ പാലക്കാട് നിന്ന് മാറി മത്സരിച്ചേക്കും. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്കാവും ഷാഫി പറമ്പിൽ മാറുക. എ.വി. ഗോപിനാഥ് ഉയർത്തുന്ന പ്രശ്നങ്ങൾ തന്നെയാണ് മണ്ഡലം വിടാൻ ഷാഫിയെ പ്രേരിപ്പിക്കുന്നത്. എ.വി. ഗോപിനാഥിനെ പാലക്കാട് പരിഗണിച്ചേക്കും. പാലക്കാടെ സാധ്യതാ പട്ടികയിൽ എ.വി. ഗോപിനാഥിന്റെ പേരുമുണ്ട്. Content Highlights: Shafi Parambil, K. Babu, K. C. Joseph, Kerala assembly election 2021
from mathrubhumi.latestnews.rssfeed https://ift.tt/3qvvRZN
via
IFTTT
No comments:
Post a Comment