മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ആൾക്കെതിരെ പോസ്റ്റര്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 8, 2021

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ആൾക്കെതിരെ പോസ്റ്റര്‍

മഞ്ചേശ്വരം: കാസർകോട്മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിയായ പരിഗണിക്കപ്പെടുന്ന കെ.ആർ. ജയാനന്ദയ്ക്കെതിരെ പോസ്റ്റർ. മഞ്ചേശ്വരം സിപിഎം അനുഭാവികൾ എന്ന പേരിലാണ് പോസ്റ്റർ. ഉപ്പള ടൗണിലാണ് കന്നടയിലും മലയാളത്തിലുമുള്ള പോസ്റ്ററുകൾ ചൊവ്വാഴ്ച രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎമ്മിന്റെ ജില്ലാകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമായ കെ.ആർ ജയാനന്ദയെ മത്സരിപ്പിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിന് ശേഷമാണ് കെ.ആർ ജയാനന്ദയ്ക്കെതിരെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നര വർഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും ജയാനന്ദയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചെങ്കിലും പ്രാദേശിക ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറുകയായിരുന്നു. Content Highlight; posters against Manjeswaram CPM Candidate


from mathrubhumi.latestnews.rssfeed https://ift.tt/2N0comj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages