അമിത്ഷാ പറഞ്ഞ ദുരൂഹമരണം: നീങ്ങാതെ ആശയക്കുഴപ്പം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

അമിത്ഷാ പറഞ്ഞ ദുരൂഹമരണം: നീങ്ങാതെ ആശയക്കുഴപ്പം

തിരുവനന്തപുരം: സ്വർണം, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്രമന്ത്രി അമിത്ഷാ ആരോപിച്ച ദുരൂഹമരണം ആരുടേതെന്നതിൽ ബി.ജെ.പി.യിലും ആശയക്കുഴപ്പം. അങ്ങനെയൊരു മരണമുണ്ടെങ്കിൽ അതു വ്യക്തമാക്കേണ്ടത് അമിത്ഷാ തന്നെയാണെന്നു മുഖ്യമന്ത്രി പറയുമ്പോൾ അതിനുമറുപടിയായി മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി. കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അന്വേഷണ ഏജൻസികളാകട്ടെ, മരണമേതെന്നു കണ്ടെത്താൻ തലപുകച്ചുതുടങ്ങി.അടുത്തിടെ മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് തിരുവനന്തപുരത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് അമിത്ഷായുടെ ആരോപണത്തോടു ചേർത്തുവെക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. നേതൃത്വം. പ്രദീപിന്റെ മാത്രമല്ല, പല ദുരൂഹമരണങ്ങളുടെയും അന്വേഷണം നിലച്ചെന്ന കുറ്റപ്പെടുത്തലിനൊപ്പം മുഖ്യമന്ത്രിയുടെ നിലപാടുകളെ ചോദ്യംചെയ്യുന്ന പലരും ദുരൂഹമായി മരിച്ചിട്ടുണ്ടെന്നുകൂടി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞതോടെ ആരോപണയുദ്ധം കടുത്തു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തിൽനടന്ന ദുരൂഹമരണങ്ങളിലെ അന്വേഷണം നിലച്ചെന്നാണ് ബി.ജെ.പി.യുടെ മറ്റൊരു കുറ്റപ്പെടുത്തൽ. മാധ്യമപ്രവർത്തകരായ എസ്.വി. പ്രദീപിന്റെയും കെ.എം. ബഷീറിന്റെയും ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എവിടെയുമെത്തിയില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ആർക്കും ഒന്നുംചോദിക്കാനാകില്ലെന്നും ആകാശവാണിപോലെ വൺവേ ട്രാഫിക്കാണ് അദ്ദേഹത്തിന്റെ ആശയവിനിമയരീതിയെന്നും ബി.ജെ.പി. കുറ്റപ്പെടുത്തുന്നു. ദുരൂഹമരണത്തെപ്പറ്റി വിവരംകിട്ടാതെ ആഭ്യന്തരമന്ത്രി ഒന്നുംപറയില്ലെന്നാണ് നേതാക്കൾ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3v9fK7v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages