തമിഴ്‌നാട്ടിലേക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

തമിഴ്‌നാട്ടിലേക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ് ബാധിതരല്ലെന്നുള്ള (ആർ.ടി.പി.സി.ആർ. നെഗറ്റീവ്) പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂ എന്ന് തമിഴ്നാട് അധികൃതർ നിലപാടെടുത്തിരുന്നു. ഇതുസംബന്ധിച്ച വാർത്തകളെത്തുടർന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തമിഴ്നാട് സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ഇതേത്തുടർന്നാണ് തീരുമാനം അറിയിച്ചത്. തമിഴ്നാട് സർക്കാരിന്റെ ഇ-പാസ് കൈവശമുള്ളവരെ മാത്രമാകും ബുധനാഴ്ചമുതൽ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുക. എന്നാൽ, തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളില്ല. eregister.tnega.org എന്ന വെബ്സൈറ്റിലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3bwKzLR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages