അഞ്ജു ബോബി ജോര്‍ജിന് ബി.ബി.സി.യുടെ ആജീവനാന്ത പുരസ്‌കാരം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

അഞ്ജു ബോബി ജോര്‍ജിന് ബി.ബി.സി.യുടെ ആജീവനാന്ത പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബി.ബി.സി.) ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു ബി. ജോർജിന്. 2003-ൽ പാരീസിൽനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്പിക്സിലും ശ്രദ്ധേയ പ്രകടനം നടത്തി. ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വർഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൂട്ടിങ്ങിലെ മനു ഭേക്കർ മികച്ച ഭാവിതാരമായി. മലയാളി ഒളിമ്പ്യൻ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞവർഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു. ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജിനൊപ്പം ഇപ്പോൾ ബെംഗളൂരുവിൽ പരിശീലനരംഗത്തുണ്ട്. ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു. Content Highlights:Olympian Anju Bobby George conferred with BBC s Lifetime Achievement award


from mathrubhumi.latestnews.rssfeed https://ift.tt/3l1LhUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages