വംശീയാധിക്ഷേപം കടുത്ത നടപടിയുമായി യുവേഫ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

വംശീയാധിക്ഷേപം കടുത്ത നടപടിയുമായി യുവേഫ

പാരീസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിനിടെ ടീം സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ച മാച്ച് ഒഫീഷ്യൽസിനെ സീസൺ കഴിയുംവരെ സസ്പെൻഡു ചെയ്തു. റുമാനിയക്കാരൻ സെബാസ്റ്റ്യൻ കോൾട്ടെസ്ക്യുവിനെതിരേയാണ് യുവേഫ ഗവേണിങ് ബോഡി അച്ചടക്കനടപടി സ്വീകരിച്ചത്. സഹ റഫറിയായിരുന്ന ഒക്ടോവിയൻ സോവ്റെയെ ശാസിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ഡിസംബർ എട്ടിന് പി.എസ്.ജി.യും തുർക്കി ക്ലബ്ബായ ഇസ്താംബുൾ ബസാക്സെഹിറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. തുർക്കി ക്ലബ്ബ് സഹപരിശീലകൻ പിയറെ വെബോയെയാണ് ഫോർത്ത് ഓഫീഷ്യലായിരുന്ന കോൾട്ടെസ്ക്യു അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് പ്രതിഷേധസൂചകമായി ഇരുടീമുകളും കളിനിർത്തി കളംവിടുകയും ചെയ്തു. Content Highlights: UEFA suspends match official Sebastian Coltescu after racism allegation


from mathrubhumi.latestnews.rssfeed https://ift.tt/3v9W8QP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages