പീറ്റേഴ്സണും പനേസറും തിളങ്ങി; ഇന്ത്യ ലെജന്റ്‌സിനെതിരേ ഇംഗ്ലണ്ടിന് ജയം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

പീറ്റേഴ്സണും പനേസറും തിളങ്ങി; ഇന്ത്യ ലെജന്റ്‌സിനെതിരേ ഇംഗ്ലണ്ടിന് ജയം

റായ്പുർ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി 20 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ലെജന്റ്സിന് തോൽവി. ഇംഗ്ലണ്ട് ലെജന്റ്സിനോട് ആറു റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ട് ലെജന്റ്സ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണ്. ഇംഗ്ലണ്ടിന്റെ രണ്ടാം ജയവും. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഏഴിന് 188; ഇന്ത്യ 20 ഓവറിൽ ഏഴിന് 182. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത പീറ്റേഴ്സന്റെ വെടിക്കെട്ട് ബാറ്റിങും (75) മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ മോണ്ടി പനേസറുടെ ബൗളിങ്ങുമാണ് ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായത്. ഇർഫാൻ പത്താൻ (61*), മൻപ്രീത് ഗോണി (35*), യുവ്രാജ് സിങ് (22) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വമ്പൻ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകർന്നു. വിരേന്ദർ സെവാഗ് (6), മുഹമ്മദ് കൈഫ് (1), സച്ചിൻ തെണ്ടുൽക്കർ (9) എന്നിവർ പെട്ടെന്ന് മടങ്ങി. പിന്നീട് എട്ടാം വിക്കറ്റിൽ ഒന്നിച്ച ഇർഫാൻ പത്താൻ - ഗോണി സഖ്യം പൊരുതിയെങ്കിലും ആറു റൺസകലെ പോരാട്ടം അവസാനിച്ചു. Content Highlights: Road Safety World Series 2021 England Legends beat India Legends


from mathrubhumi.latestnews.rssfeed https://ift.tt/3bz9RsN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages