കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം. ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിനെതിരേഅണികളുടെ പ്രതിഷേധത്തിൽ പകച്ച് സി.പി.എം. നേതൃത്വം. സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം ഭയക്കുന്നു. അണികളുടെ പ്രതിഷേധം തണുക്കാത്ത സാഹചര്യത്തിൽ ജോസ് കെ. മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ആലോചിക്കുന്നതായി സൂചനയുണ്ട്. വിഷയത്തിൽ കോഴിക്കോട് ജില്ലാ നേതാക്കളുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ജോസ് കെ. മാണിയുമായും ഇന്ന് സംസ്ഥാന നേതാക്കൾ ചർച്ച നടത്തും. അണികളുടെ പ്രതിഷേധത്തെ തുടർന്ന് സീറ്റ് തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കും. നേരത്തെ കുറ്റ്യാടി സീറ്റ് ഒഴിച്ചിട്ടാണ് ജോസ് കെ. മാണി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച വൈകീട്ട് കുറ്റ്യാടി ടൗണിനെ പ്രകമ്പനംകൊള്ളിച്ച് ആയിരത്തിലേറെവരുന്ന പാർട്ടിപ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച നടത്തിയ പ്രകടനത്തിൽനിന്ന് വ്യത്യസ്തമായി പാർട്ടിയുടെ പ്രാദേശികനേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു. ലോക്കൽകമ്മിറ്റി അംഗങ്ങളുടേയും ബ്രാഞ്ച് സെക്രട്ടറിമാരുടേയും നേതൃത്വത്തിലായിരുന്നു പ്രകടനം. രണ്ടാംതവണയും അണികൾ പാർട്ടിതീരുമാനത്തെ ചോദ്യംചെയ്ത് പ്രകടനം നടത്തിയതോടെ തീർത്തും പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി നേതൃത്വം. തിങ്കളാഴ്ചത്തെ പ്രകടനത്തെ പാർട്ടി വലിയ ഗൗരവത്തിൽ എടുത്തിരുന്നില്ല. എന്നാൽ, ബുധനാഴ്ചത്തെ പ്രകടനത്തോടെ നേതൃത്വം അങ്കലാപ്പിലായി. രാത്രിതന്നെ ഉന്നതനേതൃത്വം ഇടപെട്ട് അനുനയശ്രമങ്ങൾ തുടങ്ങി. Content Highlights: CPM activists protest in Kuttiyadi on kerala congress M candidature
from mathrubhumi.latestnews.rssfeed https://ift.tt/3eqGj2j
via
IFTTT
No comments:
Post a Comment