കേരളത്തിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് ഉയർന്ന നിരക്ക് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

കേരളത്തിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് ഉയർന്ന നിരക്ക്

കണ്ണൂർ: കേരളത്തിലുള്ളവർ കോവിഡ് ടെസ്റ്റ് നടത്തി അതിർത്തി കടക്കാൻ നൽകേണ്ടത് കനത്ത വില. അംഗീകൃത സ്വകാര്യ ലാബുകളിൽ ഒരാൾക്ക് ഈടാക്കുന്നത് 1700 രൂപ. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു പ്രാവശ്യം അതിർത്തി കടക്കാൻ 6800 രൂപ വേണം. ടെസ്റ്റ് നിർബന്ധമാക്കിയ മറ്റു സംസ്ഥാനങ്ങളിൽ പക്ഷേ, നിരക്ക് കുറവാണ്. മറുനാട്ടിലേക്ക് പോകാൻ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ്റിപ്പോർട്ട് നിർബന്ധമാക്കിയതോടെയാണ് മലയാളികൾക്ക് ദുരിതം ഏറിയത്.മഹാരാഷ്ട്രയിൽ 900 രൂപ ഡൽഹിയിൽ 1200 കർണാടകത്തിൽ 600-700 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. തമിഴ്‌നാട്ടിൽ 3000 രൂപ സ്വകാര്യലാബുകൾ വാങ്ങുന്നുണ്ടെങ്കിലും അത് സാധാരണക്കാരെ ബാധിച്ചിട്ടില്ല. കാരണം ഏതാണ്ട് ഭൂരിഭാഗം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സൗജന്യമാണ്. കാസർകോട്, കണ്ണൂർ ഉൾപ്പെടെ പല ജില്ലകളിലും ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യാൻ ഒരു സ്വകാര്യ സ്ഥാപനത്തിന് മാത്രമേ ഐ.സി.എം.ആറിന്റെ അനുമതിയുള്ളു. ജില്ലയിലെ ചില സ്ഥാപനങ്ങൾ സാംപിൾ എടുത്ത് അവരുടെ എറണാകുളം, കോഴിക്കോട് അംഗീകൃത ലാബുകളിൽ പരിശോധിച്ച് റിസൽട്ട് നൽകും. ഇതിനു കാലതാമസം എടുക്കുന്നുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cjpX8S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages