അപകടത്തിൽപ്പെട്ട പിഞ്ചുകുഞ്ഞിനുതാരാട്ടുപാടി ഹോംഗാർഡ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

അപകടത്തിൽപ്പെട്ട പിഞ്ചുകുഞ്ഞിനുതാരാട്ടുപാടി ഹോംഗാർഡ്

ഹോംഗാർഡ് സുരേഷ് കായംകുളം : അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ഏഴുമാസം പ്രായമുള്ളകുഞ്ഞിനു തുണയായി ഹോംഗാർഡ്. ദേശീയപാതയിൽ രാമപുരത്ത് കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട കുഞ്ഞിനാണ് കായംകുളം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കെ.എസ്. സുരേഷ് (49) തുണയായത്. തിരുച്ചിറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നി വർഗീസിെൻറ മകൾ ഇസയാണ് (ഏഴുമാസം) സുരേഷിെൻറ കൈകളിൽ സുരക്ഷിതയായത്. അപകടത്തിൽ ഇസയുടെ സഹോദരി ഒന്നര വയസ്സുകാരി സൈറ മരിച്ചിരുന്നു. അമ്മ മിന്ന (28) അടക്കമുള്ളവർക്കു സാരമായ പരിക്കുമേറ്റിരുന്നു. പരിക്കേറ്റ ഇസ, മിന്ന, മിന്നയുടെ അമ്മ ആനി (55) എന്നിവരെ കായംകുളം ഗവ.ആശുപത്രിയിലും മിന്നയുടെ സഹോദരൻ മിഥുനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കുമാണു കൊണ്ടുപോയത്. അമ്മയെയും മുത്തശ്ശിയെയും കായംകുളത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് അടിയന്തരമായി മാറ്റിയതോടെ കുഞ്ഞിനെ സുരേഷ് ഏറ്റെടുക്കുകയായിരുന്നു. പുലർച്ചേ ബന്ധുക്കൾ എത്തുന്നതുവരെ ഒക്കത്തുനിന്ന് മാറ്റാതെ ആശുപത്രി വളപ്പിലാകെ കൊണ്ടുനടന്നാണു കുഞ്ഞിെൻറ കരച്ചിൽ മാറ്റിയത്. ഈ സമയം ആരോ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കറ്റാനം കട്ടച്ചിറ അജയഭവനത്തിൽ സുരേഷ് നാലുവർഷം മുൻപാണ് ഹോംഗാർഡായി സേവനത്തിന് എത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2OHms3O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages