മലയാളിയുടെ ആളോഹരി കടബാധ്യത 55,778.34 രൂപ; പിണറായി സർക്കാർ എടുത്തത് 84457.49 കോടിയുടെ വായ്പ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

മലയാളിയുടെ ആളോഹരി കടബാധ്യത 55,778.34 രൂപ; പിണറായി സർക്കാർ എടുത്തത് 84457.49 കോടിയുടെ വായ്പ

കൊച്ചി: മാറിമാറി വരുന്ന സർക്കാരുകൾ ഒരോ മലയാളിക്കും ഉണ്ടാക്കുന്ന കടബാധ്യത വർധിക്കുകയാണെന്ന് കണക്കുകൾ. 57 മാസം നീണ്ട പിണറായി സർക്കാരിന്റെ ഭരണകാലത്ത് 84,457.49 കോടി രൂപയാണ് വായ്പയെടുത്തത്. യു.ഡി.എഫ്. സർക്കാർ അധികാരം ഒഴിയുമ്പോൾ ആകെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു. അതിപ്പോൾ 1,94,188.46 കോടി രൂപയായി . 77 ശതമാനമാണ് ഇടതുസർക്കാരിന്റെ കാലത്ത് കടബാധ്യതയിലുണ്ടായ വർധന. ഈ സർക്കാർ ഒരോ മാസവും 1481.71 കോടി രൂപ വായ്പ എടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ മലയാളിയുടെ ആളോഹരി കടബാധ്യത 32,129.23 രൂപയായിരുന്നു. ഇപ്പോഴത് 55,778.34 രൂപയായി. കേന്ദ്ര സർക്കാരിൽനിന്നും വിവിധ ഏജൻസികളിൽ നിന്നുമായാണ് ഇത്രയും തുക വായ്പ എടുത്തത്. എറണാകുളം സ്വദേശിയും ‘ദി പ്രോപ്പർ ചാനൽ’ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. 2020-’21 സാമ്പത്തികവർഷത്തെ ഡിസംബർ വരെയുള്ള റവന്യൂ വരുമാനം (അക്കൗണ്ട് ജനറൽ നൽകുന്ന താത്‌കാലിക കണക്ക് പ്രകാരം) 61,670.40 കോടി രൂപയാണ്. അതായത് ഒരു മാസത്തെ ശരാശരി റവന്യൂ വരുമാനം 6852.22 കോടി രൂപ. റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ചെലഴിക്കുന്നതും ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒരോ മാസത്തെയും ചെലവ്സർക്കാർ ജീവനക്കാരുടെ ശമ്പളം 2419.30 കോടിപെൻഷന് 1550.90 കോടിമന്ത്രിമാരുടെ ശമ്പളം 19.40 ലക്ഷം (2019 ഒക്ടോബറിലെ വിവരം) എം.എൽ.എ.മാരുടെ ശമ്പളം 60.50 ലക്ഷംപിണറായി സർക്കാർ എടുത്ത വായ്പയുടെ കണക്ക്2016-’17 16,151.89 കോടി2017-’18 17,101.66 കോടി2018-’19 15,249.92 കോടി2019-’20 16,405.76 കോടി2020-’21 19,548.26 കോടി


from mathrubhumi.latestnews.rssfeed https://ift.tt/3qsBiZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages