കോലിയെ കണ്ട് പഠിക്കാനൊരുങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 28, 2021

കോലിയെ കണ്ട് പഠിക്കാനൊരുങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്‍

സിഡ്നി: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കരാർ ലഭിച്ചതിന്റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. വിവിധ ഫോർമാറ്റുകളിൽ നന്നായി കളിക്കുന്നുവെന്ന് താൻ കരുതുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയിൽ നിന്ന് വിവിധ കാര്യങ്ങൾ പഠിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താരം. മികച്ച താരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരമെന്നും ക്യാപ്റ്റനെന്നുമുള്ള സമ്മർദങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കോലിക്ക് സാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാക്സ്വെൽ, ഇത്തരം സമ്മർദങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് കോലിയിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇത്തവണത്തെ താര ലേലത്തിൽ പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ആർ.സി.ബി സ്വന്തമാക്കിയത്. എ.ബി ഡിവില്ലേഴ്സ്, വിരാട് കോലി എന്നിവരുമായി ഡ്രസ്സിങ് റൂം പങ്കിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലേലത്തിനു മുമ്പ് മാക്സ്വെൽ പറഞ്ഞിരുന്നു. Content Highlights: IPL 2021 excited to learn from Virat Kohli says Glenn Maxwell


from mathrubhumi.latestnews.rssfeed https://ift.tt/3r45fjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages