കര്‍ഷക സമരം: കിസാന്‍ ഏകതാ മോര്‍ച്ചയുടെ എഫ് ബി, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്ക് 'ബ്ലോക്ക്‌' - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

കര്‍ഷക സമരം: കിസാന്‍ ഏകതാ മോര്‍ച്ചയുടെ എഫ് ബി, ഇന്‍സ്റ്റാഗ്രാം പേജുകള്‍ക്ക് 'ബ്ലോക്ക്‌'

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കർഷക നേതൃത്വത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ബ്ലോക്ക് ചെയ്തു. കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കിസാൻ എക്താ മോർച്ച പേജ് അപ്രത്യക്ഷമായതെന്ന് കർഷകർ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം അക്കൗണ്ട് പുന:സ്ഥാപിക്കുകയും ചെയ്തു. ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഫെയ്സ്ബുക്ക് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് കിസാൻ എക്താ മോർച്ച പേജിന്റെ അണിയറക്കാർ പറഞ്ഞു. ഫെയ്സ്ബുക്കിന്റെനടപടിയിൽ പ്രതിഷേധിച്ച് കർഷകർ സോഷ്യൽ മീഡിയകളിലൂടെ വലിയ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കിസാൻ ഏക്താ മോർച്ചയുടെ പേജ് പുന:സ്ഥാപിച്ചതായും നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ കർഷകർ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് തത്സമയ വീഡിയോയിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.മോദിയുടെ അടുത്ത മൻകീബാത്ത് സംപ്രേക്ഷണം ചെയ്യുമ്പോൾ കർഷകർ പാത്രങ്ങൾ കൊട്ടി പ്രതിഷേധിക്കണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു. content highlights:Farmers Protest Facebook, Instagram Pages Blocked, Restored After 3 Hours


from mathrubhumi.latestnews.rssfeed https://ift.tt/2WxkELx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages