തേര്‍ഡ് പാര്‍ട്ടി വേണ്ട; പോലീസ് വാഹനങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

തേര്‍ഡ് പാര്‍ട്ടി വേണ്ട; പോലീസ് വാഹനങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ

പോലീസ് വാഹനങ്ങൾക്കെല്ലാം സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ പോലീസ് മേധാവിയുടെ നിർദേശം. അപകടത്തിൽപ്പെടുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതിനെത്തുടർന്നാണ് നടപടി. നിലവിൽ പോലീസിന്റെ കൈവശമുള്ള ഭൂരിഭാഗം വാഹനങ്ങൾക്കും തേർഡ്പാർട്ടി ഇൻഷുറൻസ് മാത്രമാണുള്ളത്. ഇതുപ്രകാരം പോലീസ് വാഹനം ഇടിച്ച് ആർക്കെങ്കിലും പരിക്കേറ്റാൽ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ അപകടത്തിൽ സ്വന്തം വാഹനത്തിനുണ്ടായ കേടുപാട് പോലീസ്തന്നെ നന്നാക്കണം. അടുത്തിടെ ഒരു പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടപ്പോൾ പോലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ, പോലീസുകാർക്ക് പൂർണ നഷ്ടപരിഹാരം അനുവദിക്കാൻ ഇൻഷുറൻസ് കമ്പനി വിസമ്മതിച്ചു. കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. തേർഡ്പാർട്ടി ഇൻഷുറൻസാണ് പോലീസ് വാഹനത്തിനുള്ളതെന്നും യാത്രക്കാരായ പോലീസുകാർ വാഹന ഉടമയായ പോലീസ് വകുപ്പിന്റെ ഭാഗമാണെന്നും പുറമേയുള്ളവർക്ക് നൽകേണ്ട പരിരക്ഷയ്ക്ക് പോലീസുകാർ അർഹരല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചു. സർക്കാർ വാഹനങ്ങൾ പലതും ഇൻഷുറൻസ് എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മിക്ക സർക്കാർവകുപ്പുകളും സംസ്ഥാന സർക്കാരിന്റെ ഇൻഷുറൻസ് പോളിസിയാണ് എടുക്കുന്നത്. ഇതേരീതിയിൽ പോലീസിനും സമ്പൂർണ പോളിസി എടുക്കാനാണ് പോലീസ് മേധാവി നിർദേശം നൽകിയിട്ടുള്ളത്. Content Highlights:Police Vehicles Get Full Cover Insurance Instead Of Third Party Insurance


from mathrubhumi.latestnews.rssfeed https://ift.tt/3q5HiHQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages