ഷണ്‍മുഖദാസിന്റെ മാതൃക മറക്കരുത്; പുതിയ ആളുകള്‍ മത്സരിക്കണമെന്ന്‌ ടി.പി പീതാംബരന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

ഷണ്‍മുഖദാസിന്റെ മാതൃക മറക്കരുത്; പുതിയ ആളുകള്‍ മത്സരിക്കണമെന്ന്‌ ടി.പി പീതാംബരന്‍

കോഴിക്കോട്:എൻസിപിയെ സംബന്ധിച്ച് ചെറുപ്പക്കാർ ജനപ്രതിനിധികളായി വന്നില്ലെങ്കിൽ പാർട്ടി ഇല്ലാതാവുമെന്ന് എൻസിപി നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ. പുതുതലമുറ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പുതിയ ആളുകളെ ജനം സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അവസരം നൽകേണ്ടതാണ്. ഇപ്പോ പാർട്ടി അണികളിൽ പുതിയ ആളുകളെ മത്സരിപ്പിക്കണം എന്ന ആവശ്യം പ്രവർത്തകരിലുണ്ട്. രണ്ടാം നിര വളർത്തിയെടുക്കേണ്ടത് നിലനിൽപിന്റെ ഭാഗം കൂടിയാണ്. ഒരാൾ എല്ലാകാലത്തും എംഎൽഎയും മന്ത്രിയുമായി തുടരരുത് എന്നൊരു വികാരം പാർട്ടി അണികളിലുണ്ട്. എൻസിപിയിൽ പാലാ സീറ്റിനെ ചൊല്ലി തർക്കം മുറുകുന്നതിനിടയിലാണ് പീതാംബരൻ മാഷിന്റെ ഈ പ്രതികരണം. ശശീന്ദ്രന് മത്സരിക്കാൻ അവസരമൊരുക്കിയത് എ.സി ഷൺമുഖദാസാണെന്ന കാര്യം മറക്കരുത്. എ.കെ ശശീന്ദ്രന് പകരം പുതിയ ഒരാൾ വരണമെന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല പാർട്ടി കുറേ നാളുകളായി മത്സരിച്ചുവരുന്ന നാല് സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കണം എന്ന് തന്നെയാണ് പ്രവർത്തകരുടെ അഭിപ്രായം. സിറ്റിങ് സീറ്റായ നാല് സീറ്റ് പാലായും എലത്തൂരും കുട്ടനാടും കോട്ടയ്ക്കലും ഇത്തവണയും മത്സരിക്കം. സീറ്റു വെച്ചുമാറുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. ആരും അങ്ങനെ ഒരു നിർദേശം വച്ചിട്ടുമില്ല. അങ്ങനെ ഒരു സാഹചര്യവുമില്ലല്ലോ. എൻസിപി മാത്രം എന്തിന് സീറ്റ് മാറണം. പാലായിൽ കഴിഞ്ഞ 20 വർഷമായി കാപ്പന്റെയും കൂടി നേതൃത്വത്തിൽ സംഘടന നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് ഒടുവിൽ വിജയിച്ചത്. 20 വർഷം അധ്വാനിച്ച് വിജയം ലഭിച്ചപ്പോൾ ആ സീറ്റിനെ പറ്റി തർക്കമുണ്ടാകുന്ന യുക്തി മനസ്സിലാകുന്നില്ല. എൽഡിഎഫിന്റെ ക്രെഡിറ്റാണ് കോട്ടയത്തുണ്ടായ വിജയം. അല്ലാതെ ജോസ് കെ മാണിക്ക് കൊടുക്കുന്നതിൽ യാതൊരു അർഥവുമില്ല. കോട്ടയത്ത് കുറച്ച് സീറ്റ് കൂടുതൽ കിട്ടിയിട്ടുണ്ട്. പാലാ വിട്ടുകൊടുക്കാൻ പാടില്ല എന്ന് തന്നെയാണ് പവാർജി പറഞ്ഞിട്ടുള്ളത്. ഘടകകക്ഷികളെ എല്ലാം യോജിപ്പിച്ച് കൊണ്ടുവന്നാൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. content highlights: Party is thinking of new faces for assembly polls: T P Peethambaran master


from mathrubhumi.latestnews.rssfeed https://ift.tt/38wCll6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages