എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ബ്രിട്ടനിൽ ശനിയാഴ്ച ആദ്യഡോസ് വാക്സിൻ സ്വീകരിച്ച 1.5 ദശലക്ഷം പേർക്കൊപ്പം ഇരുവരും പങ്കാളികളായതായി ബക്കിങ്ഹാം കൊട്ടാരപ്രതിനിധികൾ അറിയിച്ചു. കോവിഡ് വ്യാപനനിയന്ത്രണത്തിനായി ഇംഗ്ലണ്ടിൽ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിൻഡ്സർ കൊട്ടാരത്തിലാണ് നിലവിൽ വസിക്കുന്നത്. രാജ്ഞിയ്ക്ക് 94 ഉം ഫിലിപ്പ് രാജകുമാരന് 99 മാണ് പ്രായം. രാജ്ഞിയുടെ ആരോഗ്യവിഷയത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനും വാക്സിൻ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുള്ള രാജ്ഞിയുടെ നിർദേശപ്രകാരവുമാണ് വാർത്ത പുറത്ത് വിട്ടതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ എട്ടിന് വിതരണം ആരംഭിച്ചതിലൂടെ വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യരാജ്യമായി ബ്രിട്ടൻ. ഫെബ്രുവരിയോടെ 15 ദശലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകാൻ അധികൃതർ ലക്ഷ്യമിടുന്നത്. എഴുപത് വയസിന് മേൽ പ്രായമുള്ളവർ, ആരോഗ്യപ്രവർത്തകർ, സംരക്ഷണകേന്ദ്രങ്ങളിൽ കഴിയുന്നവർ എന്നിവരാണ് വാക്സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്. Content Highlights: Queen Elizabeth II and husband get COVID-19 vaccine


from mathrubhumi.latestnews.rssfeed https://ift.tt/35rsfQL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages