വൈദ്യുത ഗ്രിഡ് തകര്‍ന്നു; പാകിസ്താന്‍ ഇരുട്ടിലായി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

വൈദ്യുത ഗ്രിഡ് തകര്‍ന്നു; പാകിസ്താന്‍ ഇരുട്ടിലായി

ഇസ്ലാമാബാദ്: വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടർന്ന് പാകിസ്താൻ ഇരുട്ടിലായി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇതോടെ എല്ലാ പ്രധാന നഗരങ്ങളും ഇരുട്ടിലായി. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും. ദക്ഷിണ പാകിസ്താനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലർച്ച രാജ്യമാകെ ഇരുട്ടിലാകാൻ കാരണമായതെന്ന് വൈദ്യുതമന്ത്രി ഒമർ അയൂബ് ഖാൻ ട്വീറ്റ് ചെയ്തു. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളിൽ അതിനുള്ള ജോലികൾ നടക്കുകയാണെന്നും ഊർജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസ്സം സാരമായി ബാധിച്ചിട്ടുണ്ട്. content highlights: Massive blackout across pakistan after national grid breakdown


from mathrubhumi.latestnews.rssfeed https://ift.tt/2XoXtDx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages