ദിനം പ്രതിയുള്ള കോവിഡ് കേസുകളില്‍ വര്‍ധന; പുതിയവകഭേദം ബാധിച്ചത് 90 പേര്‍ക്ക് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

ദിനം പ്രതിയുള്ള കോവിഡ് കേസുകളില്‍ വര്‍ധന; പുതിയവകഭേദം ബാധിച്ചത് 90 പേര്‍ക്ക്

ന്യൂഡൽഹി: ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,654 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1,04,50, 284 ആയി. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്താകമാനം ഇതു വരെ 90 പേർക്ക് സ്ഥിരീകരിച്ചു. 19,299 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,00,75,950 ആയി. നിലവിൽ സജീവ രോഗികളുടെ എണ്ണം 2,23,335 ആണ്. 201 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,50,999 ആയി. കോവിഡ് മരണസംഖ്യയിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ ജനുവരി 16 ന് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യഘട്ടത്തിൽ മുപ്പത് കോടിയോളം പേർക്ക് വാക്സിൻ വിതരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് പോരാട്ടത്തിൽ മുൻനിര പ്രവർത്തകർക്കും അൻപത് വയസിന് വയസിന് മുകളിലുള്ളവർക്കും പ്രാഥമിക പരിഗണന നൽകാനാണ് തീരുമാനം. Content Highlights: Covid-19 Updates India


from mathrubhumi.latestnews.rssfeed https://ift.tt/3oIm1mY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages