ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽവീണ് വ്യാപാരി മരിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 11, 2021

ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽവീണ് വ്യാപാരി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിൽ ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽവീണ് വ്യാപാരി മരിച്ചു. പുണെ പിംപ്രി-ചിഞ്ച്വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽനിന്ന് പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മലകയറാൻ പോയതായിരുന്നു മൂവരും. കോട്ടുലിൽനിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാൽ ഇതുസംബന്ധിച്ച അറിയിപ്പുബോർഡുകളൊന്നും വഴികളിൽ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3nB2cg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages