നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും; സുപ്രീം കോടതി നിലപാട് നിര്‍ണ്ണായകം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 11, 2021

നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും; സുപ്രീം കോടതി നിലപാട് നിര്‍ണ്ണായകം

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കും കർഷക പ്രതിഷേധങ്ങൾക്കും എതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കേന്ദ്ര സർക്കാരും കർഷക സംഘടനകളും നിലപാട് കടുപ്പിച്ചു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു. കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ കോടതിയുടെ നിലപാട് നിർണ്ണായകമാകും. കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കിസാൻ മോർച്ച തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാൽ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്തകിസാൻ മോർച്ചയുടെ നിലപാട് ഇതാണ്. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാരം ഉണ്ടെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കുന്നു. നിലപാട് ഇന്ന് അഭിഭാഷകർ മുഖേന സുപ്രീം കോടതിയെ അറിയിക്കുമെന്നും മോർച്ച നേതാക്കൾ അറിയിച്ചു. സമരം റാം ലീല മൈതാനത്തിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും. സമരാവകാശം രാജ്യത്തിന് മാനക്കേട് ഉണ്ടാക്കാനുള്ള അവകാശമല്ലെന്ന് ഡൽഹി പോലീസ് റിപ്പബ്ലിക് ദിന പരേഡ് തടയാനുള്ള കർഷക സംഘടനകളുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന രാജ് പഥിലെ ട്രാക്ടർ റാലി നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ഡൽഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിഷേധിക്കാനുളള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും അത് പൊതുക്രമവും ക്രമസമാധാനവും പാലിച്ചായിരിക്കണമെന്നും ഡൽഹി പോലീസിന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി നിലപാട് നിർണ്ണായകം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി ചേരുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിലെ 19-ാമത്തെ കേസായാണ് കാർഷിക നിയമങ്ങൾക്കും, കർഷക സമരങ്ങൾക്കും എതിരായ ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ വിദഗ്ത സമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിദഗ്ത സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചാൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചില്ല എങ്കിൽ സ്റ്റേ ചെയ്യും എന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇന്ന് കോടതിയിൽ വാദം നടന്നാൽ നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിൽ ഉള്ള എതിർപ്പ് കേന്ദ്ര സർക്കാർ ആവർത്തിക്കും. Content Highlights:Supreme Court may pass an interim order halting the implementation of Farm laws


from mathrubhumi.latestnews.rssfeed https://ift.tt/35wBA9P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages