സത്യവിശ്വാസം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുളന്തുരുത്തിയിൽ മൂന്നാം കൂനൻ കുരിശ് സത്യം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

സത്യവിശ്വാസം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുളന്തുരുത്തിയിൽ മൂന്നാം കൂനൻ കുരിശ് സത്യം

മുളന്തുരുത്തി: കൂനൻകരിശ് പ്രഖ്യാപനത്തിന്റെ ഓർമ പുതുക്കി മുളന്തുരുത്തിയിൽ മൂന്നാം കൂനൻകുരിശ് സത്യ പ്രഖ്യാപനം നടത്തി. തങ്ങളുടെ പള്ളികൾ ഏറ്റെടുക്കുമ്പോൾ, അന്ത്യോഖ്യാ വിശ്വാസത്തിൽനിന്ന്‌ തങ്ങൾ പിന്തിരിയില്ലെന്നുള്ള പ്രഖ്യാപനം അനിവാര്യമാണെന്ന് സത്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയ വൈദികർ ചൂണ്ടിക്കാട്ടി. മുളന്തുരുത്തി മാർത്തോമൻ പള്ളിയുൾപ്പെടെ പിടിച്ചെടുത്ത പള്ളികൾ തിരിച്ചുനൽകണമെന്നും സർക്കാർ ഇതിനായി നിയമ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് ദിവസവും മുളന്തുരുത്തി മാർത്തോമൻ പള്ളിക്കു മുന്നിൽ അഖണ്ഡ പ്രാർഥനയും ഞായറാഴ്ചകളിൽ സഹന സമരവും നടത്തിവരികയാണ്. സഹന സമരത്തിന്റെ ഏഴാമത്തെ ഞായറാഴ്ചയും കൂനൻകുരിശ്‌ സത്യത്തിന്റെ വാർഷികത്തിന്റെ ഭാഗവുമായിട്ടാണ് മുളന്തുരുത്തിയിൽ മൂന്നാം കൂനൻ കുരിശ്‌ സത്യം സംഘടിപ്പിച്ചതെന്ന് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് പറഞ്ഞു.ഞായറാഴ്ച രാവിലെ മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിൽ ആലാത്ത് കെട്ടി മുളന്തുരുത്തി പള്ളിത്താഴം റോഡിലേക്കണിനിരന്ന വിശ്വാസികൾ റവ. ബേബി ഇൗച്ചിരവേലിൽ കോർ എപ്പിസ്‌കോപ്പ ചൊല്ലിക്കൊടുത്ത വിശ്വാസ പ്രഖ്യാപനം ഏറ്റുചൊല്ലുകയായിരുന്നു. റവ. സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്‌കോപ്പ, ഫാ. ഷാജി മാമ്മൂട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. ബേസിൽ ബേബി പറമ്പാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/38wLZV1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages