തന്റെ വാക്കുകള്‍ വേദനിപ്പിച്ചു; മുസ്ലിം സമൂഹത്തോട് മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്‌ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

തന്റെ വാക്കുകള്‍ വേദനിപ്പിച്ചു; മുസ്ലിം സമൂഹത്തോട് മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്‌

കോട്ടയം: മുസ്ലിം സമൂഹത്തിനെതിരേ താൻ നടത്തിയ പരാർമശത്തിൽ മാപ്പുപറഞ്ഞ് പി.സി.ജോർജ്. തന്റെ വാക്കുകൾ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാൽ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീംവിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോൾ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാൻ വളരെയധികം സ്നേഹിക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പരസ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു. ഒറ്റക്കെട്ടായി പോകും. അല്പം മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ഞാൻ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. പി.സി.ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പി.സി.ജോർജ് മുസ്ലീംവിഭാഗത്തിനെതിരേ നടത്തിയ ഫോൺ സംഭാഷണം വിവാദമായിരുന്നു. മുസ്ലീങ്ങൾ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പരാമർശം. Content Highlights: P C George Content Highlights:P.C.George apologizes to the Muslim community Erattupetta


from mathrubhumi.latestnews.rssfeed https://ift.tt/2MSMYGM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages