ഒരു സിനിമയെ കണ്ടുമാത്രം തിയേറ്റര്‍ തുറക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഫിയോക്‌ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

ഒരു സിനിമയെ കണ്ടുമാത്രം തിയേറ്റര്‍ തുറക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഫിയോക്‌

വിജയിന്റെ മാസ്റ്റർ എന്ന സിനിമയ്ക്കെതിരേയുള്ള നീക്കമല്ല ഫിയോകിന്റെ നിലപാടെന്ന് വ്യക്തമാക്കി ഫിയോക് അംഗങ്ങളായ ദീലീപ്, ആന്റണി പെരുമ്പാവൂർ, സുരേഷ് കുമാർ, ആന്റോ ജോസഫ് തുടങ്ങിയവർ. സിനിമകൾ പ്രദർശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തീയേറ്റർ ഉടമയുടെയും ആഗ്രഹമെന്നും എന്നാൽ സർക്കാർ അനുകൂല സാഹചര്യം ഒരുക്കണമെന്നും ഫിയോക് പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂർ. കുടിശ്ശികയിനത്തിൽ വൻതുക വിതരണക്കാർക്ക് തിയേറ്ററുകളിൽ നിന്ന് ലഭിക്കാനുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. സർക്കാറിൽ നിന്ന് ഇളവുകൾ ലഭിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകൾ ഇപ്പോൾ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച ഇതെക്കുറിച്ച് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കിൽ മാസ്റ്റർ പ്രദർശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നിൽ കണ്ട് തീയേറ്ററുകൾ അങ്ങനെ തുറക്കാൻ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകൾ അങ്ങനെ തുറന്ന്, അടയ്ക്കാൻ സാധിക്കില്ലല്ലോ- ആന്റണി പെരുമ്പാവൂർ പറഞ്ഞു. തമിഴ്നാട് കഴിഞ്ഞാൽ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. അതുകൊണ്ട് മാസ്റ്ററിന്റെ നിർമാതാക്കൾ ആശങ്കയിലാണ്. മാത്രവുമല്ല, 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിൽ കേന്ദ്രം ഇടപെടുകയും ചെയ്തു. തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ടു. Content Highlights:Maser in trouble after FEUOK declares Theatres in Kerala won't reopen soon, Vijay Master Release


from mathrubhumi.latestnews.rssfeed https://ift.tt/3i3b6lp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages