തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർസ്ഥാനത്തേക്ക് കോൺഗ്രസ് വിമതനെ പരിഗണിക്കുന്ന കാര്യത്തിൽ ഇടതുപക്ഷത്ത് ധാരണയായി. കോൺഗ്രസ് വിമതനായി മത്സരിച്ച എം.കെ.വർഗീസിനെ മേയറാക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. വർഗീസിന് ആദ്യത്തെ രണ്ടു വർഷം നൽകാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. അഞ്ചു വർഷം തന്നെ മേയറാക്കണമെന്ന വർഗീസിന്റെ നിലപാടാണ് തീരുമാനം വൈകാൻ കാരണം. അഞ്ചു വർഷം എന്നത് സിപിഎം നേതാക്കൾ അംഗീകരിച്ചിരുന്നില്ല.പിന്നീട് മൂന്ന് വർഷമെന്ന് വർഗീസ് നിലപാടെടുത്തു. എന്നാൽ ഇതും തീരുമാനമായില്ല. ഒടുവിൽ ശനിയാഴ്ച രാത്രി വൈകി നടന്ന ചർച്ചയിലാണ് ആദ്യ രണ്ടു വർഷം വർഗീസിനെ മേയറാക്കാമെന്ന തീരുമാനം അംഗീകരിച്ചത്. തുടർന്നുള്ള മൂന്ന് വർഷം സിപിഎമ്മും സിപിഐയും മേയർ സ്ഥാനം പങ്കിടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും. 54 ഡിവിഷനുകളുള്ള തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്- 23, എൻ.ഡി.എ.- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. Content Highlights:Congress rebel MK Varghese becomes Thrissur mayor; Agreed in the LDF
from mathrubhumi.latestnews.rssfeed https://ift.tt/2WK5TW1
via
IFTTT
No comments:
Post a Comment