മുഖ്യസൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് കുടുംബം; കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 26, 2020

മുഖ്യസൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് കുടുംബം; കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സുത്രധാരൻ പെൺകുട്ടിയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നൽകി ഹരിതയെ തിരികെ എത്തിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു.ഇതിനിടയിൽ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ആയുധം കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ വീട്ടിലെത്തിച്ചത്. അനീഷിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, പ്രഭുകുമാറിന്റെ ഭാര്യാസഹോദരൻ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്. ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഒക്ടോബർ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവർ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ ഹാജരായി. അനീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന 18 വയസ് പൂർത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. ഇവർ ക്ഷേത്രത്തിൽവെച്ച് താലികെട്ട് നടത്തുകയും ചെയ്തു. ഇവർ തമ്മിലുള്ള അടുപ്പത്തിന്റെ പേരിൽ ഇരുകുടുംബവും തമ്മിൽ നേരത്തേ അസ്വാരസ്യമുണ്ടായതായി അയൽവാസികൾ പറഞ്ഞു. ഇരുവരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. വിവാഹശേഷം ഹരിതയുടെ അച്ഛൻ പ്രഭുകുമാർ മകളുടെ സർട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. അമ്മാവൻ സുരേഷ് ഇടയ്ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോൾ സ്നേഹത്തോടെയും മറ്റു ചിലപ്പോൾ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരൻ അരുൺ പറയുന്നു. Content Highlights: Palakkad Honour Killing;Police recover knife used in murders


from mathrubhumi.latestnews.rssfeed https://ift.tt/2WMPtMt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages