ളർത്തുനായയുടെ ജഡത്തിന് താഴെയിരുന്ന് വിലപിക്കുന്ന സൂസൻ തിരുവല്ല: കാലം കൂടുതൽക്കൂടതൽ കെട്ടതാകുമ്പോഴും കനിവിന്റെ തിരിനാളങ്ങൾ എവിടെയെങ്കിലും ജ്വലിച്ചുയരും. തിരുവല്ല മൃഗാശുപത്രിക്കുമുന്നിൽ ചൊവ്വാഴ്ച കണ്ടത് അത്തരമൊരു ദൃശ്യം. സാമൂഹികവിരുദ്ധർ ക്രൂരമായി കൊന്ന വളർത്തുനായയുടെ മൃതദേഹത്തിനരികിൽ വിലപിച്ചിരിക്കുകയാണ് ഉടമയായ സൂസൻ. ആശുപത്രിക്ക് പിന്നിലെ ചാക്കുവിരിച്ചിട്ട പോസ്റ്റുമോർട്ടം ടേബിളിൽ നായയുടെ വയർ നെടുകെ പിളർന്നിരിക്കുന്നു. മുൻവശത്തെ തിണ്ണയിൽ കാർഡ് ബോർഡ് പെട്ടിയിൽ അടുക്കിയ വസ്ത്രങ്ങൾക്കുമുകളിൽ തളർന്നുറങ്ങുന്ന നായക്കുട്ടിയുമായി എട്ടാം ക്ലാസുകാരൻ സുമിത്. തെരുവിൽനിന്ന് കഴിഞ്ഞ ദിവസമാണ് അവനാ നായക്കുഞ്ഞിനെ കിട്ടുന്നത്. തള്ളപ്പട്ടിക്കും സഹോദരങ്ങൾക്കുമൊപ്പം പോകാൻ കഴിയാതെ തളർന്നുവീണനിലയിൽ. വീട്ടിലാരും അറിയാതെ രണ്ട് ദിവസം ശുശ്രൂഷിച്ചു. പാലും ബിസ്കറ്റും നൽകി. ഒടുവിൽ വീട്ടുകാരുടെ സമ്മതവും വാങ്ങി ചികിത്സിപ്പിക്കാൻ ആശുപത്രിയിലെത്തിച്ചതാണിപ്പോൾ. വൈറസ് ബാധമൂലമുള്ള രോഗമാണെന്നും മൂന്ന് ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകുമെന്നും ഡോക്ടർ അറിയിച്ചപ്പോൾ സുമിത്തിന് ആശ്വാസം. കാവുംഭാഗം കേദാരത്തിൽ സുരേഷ് കാവുംഭാഗത്തിന്റെയും സ്മിതയുടെയും മകനാണ് ബിലീവേഴ്സ് സ്കൂളിലെ വിദ്യാർഥിയായ സുമിത്. നായക്കുഞ്ഞിന്റെ അമ്മയെയും രണ്ട് സഹോദരങ്ങളെയും സംരക്ഷിക്കാനും സുമിത് തീരുമാനിച്ചിരിക്കുകയാണ്. കുറ്റപ്പുഴ പടപ്പാട്ട് കുന്നിൽ സൂസന്റെ നായയെ തിങ്കളാഴ്ച രാത്രിയിലാണ് അടിച്ചുകൊലപ്പെടുത്തിയത്. അയൽവാസിയായ അനൂപിന്റെ പേരിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3gSaoqA
via
IFTTT
No comments:
Post a Comment