കോവിഡ് പ്രതിരോധിക്കാനും ലഘൂകരിക്കാനും ഹോമിയോ മരുന്നു നൽകാം -സുപ്രീംകോടതി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

കോവിഡ് പ്രതിരോധിക്കാനും ലഘൂകരിക്കാനും ഹോമിയോ മരുന്നു നൽകാം -സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് പ്രതിരോധിക്കുന്നതിനും ലഘൂകരിക്കുന്നതിനും ഹോമിയോ ഡോക്ടർമാർക്ക് മരുന്നുകുറിക്കാമെന്ന് സുപ്രീംകോടതി. പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നായി മാത്രമേ ഹോമിയോ നൽകാവൂ എന്ന കേരള ഹൈക്കോടതിയുത്തരവ് ഭേദഗതിചെയ്താണ് സുപ്രീംകോടതി വിധി. ആയുഷ് ഡോക്ടർമാർ കോവിഡ് ഭേദമാക്കാനെന്ന പേരിൽ മരുന്നുകൾ കുറിക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതിവിധിക്കെതിരേ ഡോ. എ.കെ.ബി. സദ്ഭാവനാ മിഷൻ സ്കൂൾ ഓഫ് ഹോമിയോ ഫാർമസി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കോവിഡിന് സർക്കാർ അംഗീകൃത മിശ്രിതങ്ങളും ഗുളികകളും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നായി മാത്രം ആയുഷ് ഡോക്ടർമാർക്ക് നൽകാമെന്ന കേരള ഹൈക്കോടതിയുടെ ഓഗസ്റ്റ് 21-ന്റെ ഉത്തരവാണ് ഭേദഗതി ചെയ്തത്. ആയുഷിനു കീഴിൽ വരുന്ന ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്ക്, പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്ന് കുറിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമം പാലിക്കാത്ത ആയുഷ് ഡോക്ടർമാർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാനും സംസ്ഥാനത്തിന് ഹൈക്കോടതി അനുമതി നൽകിയെങ്കിലും സുപ്രീം കോടതി അതിനോട് യോജിച്ചില്ല. മാർച്ച് ആറിന് ആയുഷ് മന്ത്രാലയം ഇറക്കിയ മാർഗരേഖ പരിമിതമായി മാത്രമാണ് ഹൈക്കോടതി കണ്ടതെന്നും സുപ്രീം കോടതി വിലയിരുത്തി. Content Highlights:COVID 19 Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/3qZnmaP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages