അനധികൃത അവധി: ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

അനധികൃത അവധി: ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത് മുങ്ങിയ ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കാരണം കാണിക്കൽ നോട്ടീസും മറ്റും നടപടിക്രമങ്ങളും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകിയത്. പട്ടികയിൽ ഉൾപ്പെട്ട പലർക്കും ചൊവ്വാഴ്ചതന്നെ ഉത്തരവ് നൽകിയിട്ടുണ്ട്. സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽനിന്ന് ബോണ്ട് തുക തിരിച്ചുപിടിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. കോവിഡ് അടക്കമുള്ള പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർവീസിൽ നിയമിതരായ ജീവനക്കാർ അനധികൃതമായി വിട്ടുനിൽക്കുന്നതാണ് പ്രധാന പ്രശ്നമെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അനധികൃതാവധിയിലുള്ളവർക്ക് തിരികെ സർവീസിൽ പ്രവേശിക്കാൻ പ്രത്യേക നോട്ടീസും ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നൽകിയിരുന്നു. ഒരുവർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടുതവണ അവസരം നൽകിയിട്ടും തിരികെ എത്താത്ത ജീവനക്കാരെ നീക്കംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സർവീസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടിക്രമങ്ങളിലെ വ്യവസ്ഥകൾ പാലിച്ച് ഇവരെ ഒഴിവാക്കി പകരം നിയമനം നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയവരിൽ പലരും മറുപടിപോലും നൽകിയിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3aczK1a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages