വാഷിങ്ടൺ: യു.എസിൽ തിങ്കളാഴ്ച നടന്ന ഇലക്ടറൽ കോളേജ് വോട്ടെടുപ്പിൽ ജോ ബൈഡനെ പ്രസിഡന്റായും കമലാഹാരിസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 232 വോട്ടുകൾ നേടിയ ഡൊണാൾഡ് ട്രംപിനെതിരേ 306 വോട്ടുകൾക്കാണ് ബൈഡൻ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നെന്നാരോപിച്ച് ഡൊണാൾഡ് ട്രംപ് ഉയർത്തിയ വിവാദങ്ങൾക്കും നിയമനടപടികൾക്കും ഇതോടെ ഔദ്യോഗികമായി അറുതിയായി. നവംബർ മൂന്നിലെ വോട്ടെടുപ്പിൽ ബൈഡൻ ഭൂരിപക്ഷം നേടിതയതിനു പിന്നാലെയാണ് ഫെഡറൽ നിയമപ്രകാരം തിങ്കളാഴ്ച ഇലക്ടറൽ കോളേജിലും വോട്ടെടുപ്പു നടന്നത്. ജനാധിപത്യം ജയിച്ചു -ബൈഡൻ 'ജനാധിപത്യം ജയിച്ചു'വെന്നും അമേരിക്കയുടെ ഭരണതത്ത്വങ്ങൾ പരീക്ഷിക്കപ്പെടുകയും ഭീഷണിനേരിടുകയും ചെയ്തെങ്കിലും തകർന്നിട്ടില്ലെന്നും ജോ ബൈഡൻ പ്രതികരിച്ചു. ജനങ്ങളുടെ താത്പര്യത്തെ ബഹുമാനിക്കാൻ ട്രംപ് വിസമ്മതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ടറൽ വോട്ടെടുപ്പിനു പിന്നാലെ ഡെലാവെയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുമോദിച്ച് പുതിൻ മോസ്കോ: ഇലക്ടറൽ കോളേജ് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ അഭിനന്ദനമറിയിച്ചു. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുറപ്പിച്ചിട്ടും ബൈഡനെ അനുമോദിക്കാൻ റഷ്യ തയ്യാറായിരുന്നില്ല. അന്തിമഫലത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ബൈഡനുമായുള്ള സഹകരണത്തിനും ബന്ധം സൂക്ഷിക്കുന്നതിനും താൻ തയ്യാറാണെന്ന് പുതിൻ പറഞ്ഞു. അതേസമയം, സ്ഥാനമൊഴിയുന്ന ട്രംപിനേക്കാൾ റഷ്യക്കെതിരേ കടുത്ത നടപടികളായിരിക്കും ബൈഡൻ കൈക്കൊള്ളുകയെന്നാണ് അറിയുന്നത്. Content Highlights:Joe Biden US
from mathrubhumi.latestnews.rssfeed https://ift.tt/2Wh1RE3
via
IFTTT
No comments:
Post a Comment