പശുക്കളെ അറിയാൻ സർവകലാശാലകളിൽ കാമധേനു ചെയർ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

പശുക്കളെ അറിയാൻ സർവകലാശാലകളിൽ കാമധേനു ചെയർ

ന്യൂഡൽഹി: തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ സർവകലാശാലകളിലും കോളേജുകളിലും 'കാമധേനു ചെയർ' സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. കൃഷി, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ്ഭായ് കതിരിയ മുന്നോട്ടുവെച്ച ഈ ആശയം നടപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ രാജ്യത്തെ വൈസ് ചാൻസലർമാരോട് ആഹ്വാനം ചെയ്തു. 'സർവകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ' എന്ന വിഷയത്തിൽ യു.ജി.സി, എ.ഐ.സി.ടി.ഇ., എ.ഐ.യു. എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ് നടത്തിയ വെബിനാറിലാണ് മന്ത്രിയുടെ നിർദേശം. പശുക്കക്കളിൽനിന്നുള്ള ഒട്ടേറെ നേട്ടങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ സമൂഹമെന്നും വിദേശ ഭരണാധികാരികളുടെ സ്വാധീനത്തിൽ നാം അത് മറന്നെന്നും മന്ത്രി പറഞ്ഞു. ''ഒട്ടേറെ കോളേജുകളും സർവകലാശാലകളും കാമധേനു ചെയർ ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തുടർന്ന് മറ്റുള്ളവയും ഈ പാത പിന്തുടരും'' -അദ്ദേഹം പറഞ്ഞു. Content Highlights:Universities Cow


from mathrubhumi.latestnews.rssfeed https://ift.tt/37mvuu8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages