പൊതു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാവും; എങ്ങനെയെന്ന് വ്യക്തതയില്ല - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 19, 2020

പൊതു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാവും; എങ്ങനെയെന്ന് വ്യക്തതയില്ല

തൃശ്ശൂർ: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇക്കൊല്ലം ഗ്രേസ് മാർക്ക് ഉണ്ടാവുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രേസ് മാർക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്ന കാര്യത്തിൽ പരാതി ഉണ്ടാവരുതെന്ന നിർദേശവും സർക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി.ഇ. യ്ക്കാണ് മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള ചുമതല. കലാ, കായിക മേളകൾ, എൻ.സി.സി., നാഷണൽ സർവീസ് സ്കീം( എൻ.എസ്.എസ്.), സ്റ്റുഡന്റ്സ് പോലീസ,് ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിവയ്ക്കാണ് സംസ്ഥാന സിലബസിൽ എല്ലാ വർഷവും ഗ്രേസ്മാർക്ക് നൽകുന്നത്. കോവിഡ് മൂലം സ്കൂൾ തുറക്കാതിരുന്നപ്പോൾ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാർക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്. കഴിഞ്ഞദിവസം ചേർന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ (ക്യു.ഐ.പി.) യോഗത്തിലാണ് ഗ്രേസ്മാർക്ക് കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്. കഴിഞ്ഞ കൊല്ലത്തെ മേളകൾ പരിഗണിച്ചേക്കും ഇക്കൊല്ലം കലാ-കായിക മേളകൾ നടക്കാത്ത സ്ഥിതിക്ക് കഴിഞ്ഞ കൊല്ലത്തെ മേളകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നവർ അവർ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളായിരിക്കും ഇങ്ങനെ വന്നാൽ കണക്കിലെടുക്കുക. അതുപോലെ ഇക്കൊല്ലത്തെ പ്ലസ്ടുക്കാരിൽ അവർ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മേളകളിൽ കിട്ടിയ ഗ്രേഡുകളും. ദേശീയ തല മത്സരങ്ങളിലും ഒമ്പത്, പ്ലസ് വൺ ക്ലാസുകാർ മികവ് കാട്ടിയിട്ടുണ്ടെങ്കിൽ പരിഗണനയിൽ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മേളകൾ ഒഴിച്ചുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ പരീക്ഷിക്കാനാണ് സാധ്യത. എൻ.സി.സി., എൻ.എസ്.എസ്., സ്റ്റുഡന്റ്സ് പോലീസ് തുടങ്ങിയവയിൽ എല്ലാ കൊല്ലവും 10, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ മിക്കവാറും ഉണ്ടാവാറില്ല. ഇവയിൽ ഗ്രേസ് മാർക്ക് കിട്ടാനുള്ള നിബന്ധനകൾ ഒമ്പത്, 11 ക്ലാസുകളിൽ വച്ചു തന്നെ പൂർത്തിയാക്കാറാണ് പതിവ്. ഇക്കൊല്ലം ഇവയിൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടന്നിട്ടുണ്ട്. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. അതിനാൽ അത് അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നിശ്ചയിച്ചാൽ പരാതി ഉണ്ടാവാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുക്കുന്നുണ്ട്. ഗ്രേസ് മാർക്ക് വിദ്യാർഥി സൗഹൃദമായിരിക്കും ഗ്രേസ് മാർക്ക് നിശ്ചയിക്കുന്നത് വിദ്യാർഥികൾക്ക് പരിഭവം ഉണ്ടാവാത്ത തരത്തിലായിരിക്കും. എല്ലാ വശവും പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. -ഡോ. ജെ. പ്രസാദ്, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. Content Highlights:SSLC and Plus Two exams


from mathrubhumi.latestnews.rssfeed https://ift.tt/3ayy2aJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages