കർഷകസമരം: ബി.ജെ.പി. പ്രചാരണത്തെ നേരിടാൻ സി.പി.എം. രംഗത്തിറങ്ങും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 19, 2020

കർഷകസമരം: ബി.ജെ.പി. പ്രചാരണത്തെ നേരിടാൻ സി.പി.എം. രംഗത്തിറങ്ങും

ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിനെതിരേ കേന്ദ്രസർക്കാരും ബി.ജെ.പിയും നടത്തുന്ന വ്യാജപ്രചാരണം നേരിടാൻ ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ (പി.ബി.) തീരുമാനം. കർഷകസമരത്തിന് സമ്പൂർണ പിന്തുണ നൽകാനും ശനിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. കർഷകസമരത്തെ ദുർബലമാക്കാൻ കേന്ദ്രസർക്കാരും ബി.ജെ.പി.യും ശ്രമിക്കുന്നതായി പി.ബി. വിലയിരുത്തി. കർഷകർ ഒറ്റക്കെട്ടായി നീങ്ങുന്നതിനാൽ പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിലാണ് സമരക്കാർക്കെതിരേയുള്ള വ്യാജപ്രചാരണം. ഇതു തുറന്നുകാട്ടാനുള്ള ബോധവത്കരണവും ബദൽപ്രചാരണവും പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. പാർട്ടിക്കു പുറമെ, വർഗ-ബഹുജന സംഘടനകളും കർഷകരെ പിന്തുണയ്ക്കാനും സമരം വിജയിപ്പിക്കാനും പരമാവധി രംഗത്തിറങ്ങും. കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സമീപനത്തെക്കുറിച്ച് നേരത്തേതന്നെ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളുണ്ടായില്ല. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തെ പി.ബി. പ്രശംസിച്ചു. Content Highlights:Farmers Protest CPM


from mathrubhumi.latestnews.rssfeed https://ift.tt/3atrWYQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages