ആലപ്പുഴ : വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി.ചന്ദ്രൻ സ്വതന്ത്രനായി മത്സരിച്ച് സി.പി.എം. സ്ഥാനാർഥിയെ മലർത്തിയടിച്ചു. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽനിന്ന് 129 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെ. ജയലാലിനെയാണ് തോൽപ്പിച്ചത്. ലതീഷിന് 554 വോട്ടുകിട്ടിയപ്പോൾ ജയലാലിന് 425 വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് 36-ഉം ബി.ജെ.പി.ക്ക് 69-ഉം വോട്ടുകിട്ടി. ഇതുരണ്ടും ചേർത്താലും ലതീഷിന്റെ ഭൂരിപക്ഷത്തിനൊപ്പമെത്തില്ല. കൃഷ്ണപിള്ളസ്മാരകം തകർത്തകേസിൽ പോലീസ് പ്രതിചേർത്തിരുന്ന ലതീഷ് ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടിരുന്നു. ഇതിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടും നടപടിയുണ്ടായില്ല. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പാർട്ടിക്കെതിരേ പ്രകടനം നടത്തിയെന്നാരോപിച്ചാണ് ലതീഷിനെ പുറത്താക്കിയത്. അന്ന് ഈ വിഷയം അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലായിരുന്നു. സ്ഥലത്തില്ലാതിരുന്ന തന്നെ കുറ്റക്കാരനാക്കിയെന്നാണ് ലതീഷ് ആരോപിക്കുന്നത്. ഈ പ്രതിഷേധം സൂചിപ്പിക്കാനാണ് മത്സരിച്ചത്. പാർട്ടി പ്രാദേശികനേതൃത്വത്തോടു മാത്രമേ എതിർപ്പുള്ളൂ. പുന്നപ്ര- വയലാർ സമരസേനാനിയുടെ കുടുംബത്തിലുള്ള താൻ എന്നും സി.പി.എമ്മുകാരനായി തുടരും- ലതീഷ് പറഞ്ഞു. മുഹമ്മ പഞ്ചായത്ത് എൽ.ഡി.എഫ്. നേടി. Content Highlights:VS Achuthanandan's ex-personal staff Latheesh B Chandran wins
from mathrubhumi.latestnews.rssfeed https://ift.tt/2LDEWRj
via
IFTTT
No comments:
Post a Comment