ഷിംല: വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഹിമാലയൻ സെറോ (Himalayan Serow) എന്ന കാട്ടാടിനെ ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിൽ വീണ്ടും കണ്ടെത്തി. ആടിന്റെയും മാനിന്റെയും രൂപമിടകലർന്ന (goat-like antelope) ജീവിയാണിത്. ഇന്തോ-ടിബറ്റൻ അതിർത്തിയ്ക്ക് സമീപമുള്ള മേഖലയിൽ ഹിമാലയൻ സീറോയെ കണ്ടെത്തുന്നത് ആദ്യമായാണ്. കുറച്ചു വർഷം മുമ്പ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിലാണ് ഈ മൃഗത്തെ ഇതിനു മുമ്പ് കണ്ടത്. പിന്നീട് ഹിമാലയൻ സീറോ ദേശീയോദ്യാനത്തിലോ സ്പിതിയിലെ മറ്റ് പ്രദേശങ്ങളിലോ കാണപ്പെട്ടിട്ടില്ല എന്നാണ് ഔദ്യോഗിക സൂചന. പ്രദേശത്തെ ഒരു ജലാശയത്തിന് സമീപം കാണപ്പെട്ട ഹിമാലയൻ സീറോയുടെ ദൃശ്യങ്ങൾ വനം വകുപ്പുദ്യോഗസ്ഥർ പകർത്തി. മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞതോടെ ഹിമാലയൻ സീറോ അവിടെ നിന്ന് അപ്രത്യക്ഷമായി. പകർത്തിയ ദൃശ്യങ്ങൾ വിശദമായി പഠിച്ച ശേഷമാണ് ഹിമാലയൻ സീറോയാണെന്നുറപ്പിച്ചതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കർസ ഹർദേവ് നെഗി പറഞ്ഞു. #DDNews Special Story: Team of Wildlife Division Spiti had a glance of threatened Himalayan serow (Capricornis sumatraensis thar) Details: https://t.co/WEiNgEDTmy pic.twitter.com/QCpN83h5Ws — DD News (@DDNewslive) December 12, 2020 വന്യജീവി സംരക്ഷണനിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയ ജീവിയായതിനാൽ ഇതിനെ വേട്ടയാടുന്നത് ക്രിമിനൽ കുറ്റമാണ്. നിബിഡവനങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഈ ജീവി തണുപ്പ് അധികരിക്കുമ്പോൾ മാത്രമാണ് പർവതങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് നീങ്ങുന്നതെന്നും നെഗി വ്യക്തമാക്കി. ഹിമാലയൻ സീറോയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അർച്ചന ശർമ പറഞ്ഞു. Content Highlights: Rare Himalayan Serow Antelope Spotted In Spiti
from mathrubhumi.latestnews.rssfeed https://ift.tt/3a6jChK
via
IFTTT
No comments:
Post a Comment