കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായ നടി ശിഖ പക്ഷാഘാതത്തിന് ചികിത്സയിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായ നടി ശിഖ പക്ഷാഘാതത്തിന് ചികിത്സയിൽ

മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തന്റെ പഴയ നഴ്സിങ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയെക്കുറിച്ചുള്ള വാർത്തകൾ കുറച്ച് നാളുകൾക്ക് മുൻപ് വന്നിരുന്നു. 2014ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു. സേവനവുമായി മുന്നോട്ട് പോകവെ ഒക്ടോബർ മാസത്തിൽ കോവിഡ് ശിഖയെയും പിടികൂടി. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ. മുംബെെയിലെ കൂപ്പർആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് നടി. കോവിഡ് മുക്തരായവരിൽ പത്ത് ശതമാനം മുതൽ ഇരുപത് ശതമാനത്തോളം പേർ കോവിഡാനന്തര രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. കൊറോണയുടെ ഭീഷണിക്ക് തുല്യമാണ് കോവിഡാനന്തര രോഗങ്ങളുടെ ഭീഷണിയും. സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി സേവനമനുഷ്ഠിച്ചു. Content Highlights: Shikha Malhotra actor working as nurse during Covid crisis, hospitalized with paralysis after stroke


from mathrubhumi.latestnews.rssfeed https://ift.tt/3n9FX1s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages