ഫിഫ ബെസ്റ്റ്; അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ, മെസ്സി, ലെവന്‍ഡോവ്സ്‌കി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

ഫിഫ ബെസ്റ്റ്; അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ, മെസ്സി, ലെവന്‍ഡോവ്സ്‌കി

സൂറിച്ച്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്താനുള്ള ഫിഫയുടെ ചുരുക്കപ്പട്ടികയായി. ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടികയാണ് ഇപ്പോൾ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബാഴ്സലോണയുടെ അർജന്റീന താരം ലയണൽ മെസ്സി, ബയേൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ടോ ലെവൻഡോവ്സ്കി എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. ഡിസംബർ 17-ന് ജേതാവിനെ പ്രഖ്യാപിക്കും. 11 പേരുടെ പട്ടികയിൽ നിന്നാണ് മൂന്നുപേരെ തിരഞ്ഞെടുത്തത്. കെവിൻ ഡിബ്രുയ്ൻ, സാദിയോ മാനെ, കൈലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയവർ പുറത്തായി. കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ടോപ് സ്കോററായിരുന്നു ലെവൻഡോവ്സ്കി. ബയേണിനൊപ്പം കഴിഞ്ഞ സീസണിൽ ജർമൻ കപ്പും ജർമൻ ലീഗും ഒപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. ഇതിനാൽ തന്നെ ഇത്തവണ മെസ്സിയേയും റോണോയേയും മറികടന്ന് ലെവൻഡോവ്സ്കി പുരസ്കാരം നേടാനാണ് സാധ്യത. Content Highlights: FIFA The Best Messi Ronaldo Lewandowski nominated


from mathrubhumi.latestnews.rssfeed https://ift.tt/2KeJ35L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages