തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നസുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിന് അനുമതി നിഷേധിച്ചു കൊണ്ട് ജയിൽ ഡിജിപി പുറത്തിറക്കിയ സർക്കുലറിനെതിരെ കസ്റ്റംസ് വകുപ്പ് പരാതി നൽകി. ജയിൽ വകുപ്പിനും കോഫെപോസ ബോർഡിനുമാണ് കസ്റ്റംസ് വകുപ്പ് പരാതി നൽകിയത്. തടങ്കലിൽ കഴിയുന്ന പ്രതികളെ കാണാൻ സന്ദർശകരെത്തുമ്പോൾകസ്റ്റംസ് വകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ ജയിലിലെത്തുകയും ചെയ്യുന്ന പതിവ് നിർത്തലാക്കിക്കൊണ്ടാണ് ജയിൽ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ സ്വപ്നയുടെ ജീവന് ഭീഷണിയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സ്വപ്നസുരേഷിന്റെ കാര്യത്തിൽ കസ്റ്റംസിനെതിരേജയിൽവകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. സ്വർണക്കടത്തിലും ഡോളർകടത്തിലും ഉന്നതരുള്ളതായി വെളിപ്പെടുത്തുകയും കുറ്റസമ്മതമൊഴി നൽകുകയും ചെയ്ത സന്ദർഭത്തിൽ സ്വപ്നയുടെ ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് . അതിനാൽസന്ദർശകരെത്തുമ്പോൾ തങ്ങളെ അറിയിക്കണമെന്നാണ് കസ്റ്റംസിന്റെ വാദം. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിപ്പിക്കാനുള്ള നിയമോപദേശവും കസ്റ്റംസ് വകുപ്പ് തേടിയിച്ചുണ്ട്. കൂടാതെ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന എം ശിവശങ്കരന്റെ ജാമ്യഹർജിയിൽ കസ്റ്റംസ് വകുപ്പ് തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. Content Highlights: Customs Department Against Jail DGPs Order, Gold Smuggling Case
from mathrubhumi.latestnews.rssfeed https://ift.tt/2KsNVow
via
IFTTT
No comments:
Post a Comment