ഔഫിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുനവ്വറലി; വാഹനം തടഞ്ഞ് വീട്ടുകാർ, അണികളില്ലാതെ വീട് സന്ദര്‍ശനം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

ഔഫിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുനവ്വറലി; വാഹനം തടഞ്ഞ് വീട്ടുകാർ, അണികളില്ലാതെ വീട് സന്ദര്‍ശനം

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രതികൾ മുസ്ലിം ലീഗിൽപ്പെട്ടവർ ആണെന്ന് തെളിയിക്കപ്പെട്ടാൽ അവർഒരിക്കലും പാർട്ടിയിൽ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്." സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദർശിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വീട് സന്ദർശിക്കാനെത്തിയ മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തടഞ്ഞിരുന്നു. പിന്നീട് ഒപ്പമുള്ളവരെ കൂടാതെയാണ് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിൽ സന്ദർശനം നടത്തിയത്. ഔഫിന്റെ വീട്ടിലെത്തുന്നതിനു മുൻപു തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം തടയുകയുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെ ഔഫിന്റെ വീട് സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. പിന്നീട് മുനവ്വറലിയെ മാത്രം വീട്ടിൽ പ്രവേശിപ്പിക്കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു. Content Highlights:Kanhangad DYFI Workers murder; Munawarli Shihab Thangal visited the house


from mathrubhumi.latestnews.rssfeed https://ift.tt/3ppX5Re
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages