വിവാഹിതയായ മകൾക്കും ആശ്രിതനിയമനത്തിന് അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 17, 2020

വിവാഹിതയായ മകൾക്കും ആശ്രിതനിയമനത്തിന് അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു : സർക്കാർജോലിയിൽ ആശ്രിതനിയമനത്തിന് വിവാഹിതയായ മകൾക്കും അവകാശമുണ്ടെന്നും വിവാഹത്തിലൂടെ രക്ഷിതാവും മകളും തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും കർണാടക ഹൈക്കോടതി. സർക്കാർ ജോലിയിലിരിക്കേ മരിക്കുന്ന മാതാപിതാക്കളുടെ ജോലിലഭിക്കാനുള്ള പെൺമക്കളുടെ അവകാശം നിഷേധിക്കുന്നത് വിവേചനവും ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാർജോലിയിലിരിക്കേ മരിച്ച പിതാവിന്റെ ജോലിക്കായി അപേക്ഷിച്ചിട്ട് നിയമന ഉത്തരവ് ലഭിക്കാത്തതിനെതിരേ ബെംഗളൂരു സ്വദേശിനിയായ ഭുവനേശ്വരി വി. പുരാനിക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ആശ്രിതനിയമനത്തിനായി പരിഗണിക്കുമ്പോൾ ആൺമക്കൾ വിവാഹിതരാണോ എന്നത് മാനദണ്ഡമാക്കാത്തതുപോലെ പെൺമക്കളുടെ കാര്യത്തിൽ വിവാഹം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബെലഗാവി കുടാച്ചി ഗ്രാമത്തിലെ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി(എ.പി.എം.സി.) ഓഫീസ് സെക്രട്ടറിയായിരുന്ന പിതാവ് മരിച്ചശേഷം ഭുവനേശ്വരി ജോലിക്ക് അപേക്ഷിച്ചെങ്കിലും വിവാഹിതയാണെന്നതിന്റെപേരിൽ നിയമന ഉത്തരവ് നൽകിയില്ല. ഇതേത്തുടർന്ന് ഭുവനേശ്വരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Woo7Mj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages