ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി. ഹരിയാണയിലെ ഗുഡ്ഗാവിൽ നിന്ന് 48 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര സെന്റർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തിൽ നിന്ന് 7.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ നാശനഷ്ടമൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. Content Highlights:4.2 Earthquake Near Delhi
from mathrubhumi.latestnews.rssfeed https://ift.tt/3gWe1Mn
via
IFTTT
No comments:
Post a Comment