കൊച്ചിയില്‍ ഷോപ്പിങ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് യുവനടി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 17, 2020

കൊച്ചിയില്‍ ഷോപ്പിങ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് യുവനടി

കൊച്ചി: നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ വച്ച് താൻ അപമാനിക്കപ്പെട്ടുവെന്ന് യുവനടി. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഇവർ പങ്കുവച്ചത്. രണ്ട് യുവാക്കൾ തന്നെ പിന്തുടർന്നുവെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നും നടി കുറിച്ചു. "ആദ്യം താൻ അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാൽ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എനിക്കരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാൻ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാൽ അതിന്റെ ഞെട്ടലിലായിരുന്നു. ഞാൻ അവർക്കരികിലേക്ക് നടന്നു ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവർ അറിയണമെന്ന് കരുതിയാണ് ഞാൻ ചെയ്തത്. പിന്നീട് പണമടക്കാൻ കൗണ്ടറിൽ നിൽക്കുന്ന സമയത്ത് അവർ എനിക്കരികിൽ വന്നു സംസാരിക്കാൻ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവർ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാൻ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവർക്ക് അറിയേണ്ടത്. എന്നാൽ ഞങ്ങൾ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാൻ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങൾക്ക് അരികിലേക്ക് വന്നപ്പോൾ അവിടെ നിന്ന് പോയി",നടി കുറിച്ചു. Content Highlights:Young Actress reveals that she wasmolested in Kochi, in a Shopping Mall


from mathrubhumi.latestnews.rssfeed https://ift.tt/3nvqqcl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages