പോസ്റ്റൽ ബാലറ്റ് കാണാനില്ല, പോസ്റ്റ്മാന്റെ പേരിൽ കേസെടുത്തു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 14, 2020

പോസ്റ്റൽ ബാലറ്റ് കാണാനില്ല, പോസ്റ്റ്മാന്റെ പേരിൽ കേസെടുത്തു

നെടുമങ്ങാട്: ക്വാറന്റീനിൽ കഴിയുന്നയാളിന് അനുവദിച്ച പോസ്റ്റൽ ബാലറ്റ് കാണാനില്ല. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നാരോപിച്ച് കോൺഗ്രസ് പോസ്റ്റോഫീസ് ഉപരോധിച്ചു. വട്ടപ്പാറ വേങ്കോട് പോസ്റ്റ്ഓഫീസിൽ എത്തിയ പോസ്റ്റൽ ബാലറ്റാണ് നഷ്ടപ്പെട്ടത്. പോസ്റ്റ്മാൻ ബാലചന്ദ്രന്റെ കൈയിൽ നിന്നാണ് ബാലറ്റ് കാണാതായത്. കൂടാതെ പോസ്റ്റ്മാന്റെ മൊബൈൽ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടർ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് യു.ഡി.എഫ്. ജില്ലാ സ്ഥാനാർഥി തേക്കട അനിൽകുമാർ, കരുപ്പൂര് സുരേഷ്, ബാബുരാജ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചേർന്ന് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഒടുവിൽ ഉച്ചയോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ് മാസ്റ്റർ ശ്രീലക്ഷ്മിയുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുത്തതായി നെടുമങ്ങാട് സി.ഐ. വി.രാജേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വിവാദമായ പോസ്റ്റൽവോട്ട് ക്രമക്കേട് നടന്നത് വട്ടപ്പാറയിലായിരുന്നു. Content Highlights:postal ballot missing; case registered against the postman


from mathrubhumi.latestnews.rssfeed https://ift.tt/37gHY6q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages