കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങള്‍: താരിഖ് അന്‍വര്‍ കേരളത്തിലേക്ക് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 19, 2020

കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങള്‍: താരിഖ് അന്‍വര്‍ കേരളത്തിലേക്ക്

കൊച്ചി : സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ കാര്യ സമിതിയോഗം ചേരും. എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡന്റുമാർഎന്നിവർ യോഗത്തിൽ പങ്കെടുക്കും. 26ന് രാത്രിയാണ് താരിഖ് അൻവർ കേരളത്തിലെത്തുന്നത്. 23, 24, 26 തിയ്യതികളിൽ ഇന്ദിരാഭവനിൽ വിവിധ തലത്തിലുള്ള വിലയിരുത്തൽ യോഗങ്ങളും കമ്മറ്റികളും ചേരുന്നുണ്ട്. ഡിസിസി അധ്യക്ഷൻമാർ എംപിമാർ എംഎൽഎമാർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. 27ന് താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ സമിതി യോഗം ചേരും. അന്ന്ഉച്ചക്ക് എംഎൽഎമാർ എംപിമാർ ഡിസിപ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലും താരിഖ് അൻവർ പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ട് കൂടി പരിശോധിച്ചാണ് സംഘടനാതലത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിർണ്ണായക തീരുമാനമെടുക്കുക. നിലവിലെ സാഹചര്യമനുസരിച്ച് കെപിസിസി അധ്യക്ഷനോ യുഡിഎഫ് കൺവീനർ അടക്കമുള്ള നിർണ്ണായക സ്ഥാനങ്ങൾക്കോ മാറ്റമൊന്നുമുണ്ടാവില്ല. ഡിസിസി തലത്തിലുള്ള അഴിച്ചു പണിയാണ് ഹൈക്കമാൻഡിന്റെപരിഗണനയിലുള്ളത്. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ജില്ലകളിൽ അധ്യക്ഷൻമാരെ മാറ്റുന്നത് പരിഗണനയിലുണ്ട്. എന്നാൽ തീരുമാനമൊന്നുമായിട്ടില്ല. content highlights:Congress problems after election, Tariq Anwar intervenes


from mathrubhumi.latestnews.rssfeed https://ift.tt/38mdq2p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages