ന്യൂഡൽഹി: പിഎൻബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസിൽ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹൽ മോദിക്കെതിരേ ന്യൂയോർക്കിൽ വജ്രമോഷണക്കേസ്. പത്ത് ലക്ഷംഡോളർ (7.36 കോടി രൂപ)വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. എൽഎൽഡി ഡയമണ്ട്സ് യുഎസ്എയിൽ നിന്ന് ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്നങ്ങൾ നെഹാൽ മോദി നേടിയെന്നും തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോർണി സി വാൻസ് ജൂനിയർ ഡിസംബർ 18 ന് മാൻഹട്ടൻ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്. ബെൽജിയം വ്യാപാരിയായ നേഹൽ മോദിയും പിഎൻബി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്. Content Highlights:Nirav Modis Brother Charged In New York Of Stealing Over $1 Million In Diamonds
from mathrubhumi.latestnews.rssfeed https://ift.tt/2KEw39J
via
IFTTT
No comments:
Post a Comment