തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധമുളള മന്ത്രിമാരുടെ പേര് വെളിപ്പെടുത്തി ഇവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ ചരിത്ര വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനും യുഡിഎഫിനും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാകും. പ്രധാനമന്ത്രി ആറുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുവെച്ചാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ചരിത്ര വിജയം നേടും - കൃഷ്ണദാസ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് റിവേഴ്സ് ഹവാലയിൽ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്നാണ് പറയുന്നത്. ഈ മന്ത്രിമാരുടെ പേര് വെളിപ്പെടുത്തി ഇവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൃഷ്ണദാസ് പറഞ്ഞു. Content Highlights:P.K.Krishnadas criticises LDF Govt
from mathrubhumi.latestnews.rssfeed https://ift.tt/3mNVfJb
via
IFTTT
No comments:
Post a Comment