തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഡോ.പൽപ്പുവിന്റെ പേര് നൽകണമെന്ന് എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായി ശശി തരൂർ. ക്യാംപസിന് എം.എസ്.ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടുള്ള പ്രതികരണമായി ട്വിറ്ററിലാണ് അദ്ദേഹം ഈ അഭിപ്രായം ഉന്നിയിച്ചത്. 1863-ൽ തീരുവനന്തപുരത്ത് ജനിക്കുകയും, സാമൂഹിക പരിഷ്കർത്താവ്, ബാക്ടീരിയോളജിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുകയും ചെയ്ത ഡോ.പൽപ്പു എല്ലാക്കാലത്തും തിരുവനന്തപുരം ജില്ലയുടെ ഹീറോയാണ്. അതുകൊണ്ടുതന്നെ ക്യാംപസിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ഡോക്ടർ പൽപ്പു സിറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടിയ വ്യക്തിയാണ്. വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരാണ് ക്യാംപസിന് നൽകേണ്ടതെന്നും തരൂർ പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിച്ച ഗോൾവാൾക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളത്. അതേസമയം, രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായുള്ള ബന്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഹിറ്റ്ലർ ആരാധകനായ ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടത് മതത്തിന് ശാസ്ത്രത്തിനുമേൽ മേധാവിത്വം വേണമെന്നഅദ്ദേഹത്തിന്റെ പരാമർശത്തിലൂടെ ആകണമെന്നും തരൂർ അഭിപ്രായപ്പെട്ടു. This forward-looking scientist & medical practitioner would be far more appropriate than an obscurantist ideologue of no scientific achievement & no discernible contribution to public health. It's a BJP insult to Thiruvananthapuram & should be resisted. @drharshvardhan — Shashi Tharoor (@ShashiTharoor) December 5, 2020 Content Highlights:Shashi Tharoor On Rajiv Gandhi Institute For Biotechnology Name Allegation
from mathrubhumi.latestnews.rssfeed https://ift.tt/2JSx8ua
via
IFTTT
No comments:
Post a Comment