ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെഅപ്രതീക്ഷിതമായി ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ ആണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലമാണ് റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാര.താൻ ഗുരുദ്വാരയിലെത്തി പ്രാർത്ഥന നടത്തിയ വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. It is the special Kripa of the Guru Sahibs that we will mark the special occasion of the 400th Parkash Parv of Sri Guru Teg Bahadur Ji during our Government's tenure. Let us mark this blessed occasion in a historic way and celebrate the ideals of Sri Guru Teg Bahadur Ji. pic.twitter.com/GBiWMyih6D — Narendra Modi (@narendramodi) December 20, 2020 മുൻകൂട്ടി തീരുമാനിക്കാതെ അപ്രതീക്ഷതമായാണ് പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശിച്ചത്. കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചത് എന്നത് ശ്രദ്ധേയമാണ്. വളരെ അധികം അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ കരുണയിൽപ്രചോദിതനാണെന്നും സന്ദർശന ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല, This morning, I prayed at the historic Gurudwara Rakab Ganj Sahib, where the pious body of Sri Guru Teg Bahadur Ji was cremated. I felt extremely blessed. I, like millions around the world, am deeply inspired by the kindnesses of Sri Guru Teg Bahadur Ji. pic.twitter.com/ECveWV9JjR — Narendra Modi (@narendramodi) December 20, 2020 Content Highlight: PM Modi visits Gurudwara Rakabganj
from mathrubhumi.latestnews.rssfeed https://ift.tt/2WtW8Ld
via
IFTTT
No comments:
Post a Comment