കൊൽക്കത്ത: ഒട്ടേറെ ബോളിവുഡ് സിനിമകളിൽ അഭിനയിച്ച ബംഗാളി നടി ആര്യാ ബാനർജിയെ (33) തെക്കൻ കൊൽക്കത്തയിലെ പാർപ്പിടസമുച്ചയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാം നിലയിലെ ഫ്ലാറ്റിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. രാവിലെ ജോലിക്കാരി കോളിങ് ബെല്ലടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും ആര്യ പ്രതികരിച്ചില്ല. സംശയം തോന്നിയ ഇവർ സമീപവാസികളെ അറിയിക്കുകയായിരുന്നു. അവരാണ് പോലീസിൽ വിവരമറിയിച്ചത്. അന്തരിച്ച സിത്താർ കലാകാരൻ നിഖിൽ ബാനർജിയുടെ മകളാണ് ആര്യ. 2011-ൽ പുറത്തിറങ്ങിയ 'ദ ഡേർട്ടി പിക്ചറിൽ' വിദ്യാബാലനൊപ്പമുള്ള ആര്യയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'എൽഎസ്ഡി: ലവ് സെക്സ് ഔർ ദോക' എന്ന ചിത്രത്തിലും മികച്ചവേഷം ചെയ്തു. വർഷങ്ങളായി അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ആര്യയുടെ താമസം. മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും മുറിയിൽനിന്ന് സാംപിളുകൾ ശേഖരിച്ചെന്നും പോലീസ് അറിയിച്ചു. Content Highlights:Actress Arya Banerjee passed away
from mathrubhumi.latestnews.rssfeed https://ift.tt/3ne9Bmj
via
IFTTT
No comments:
Post a Comment